09:16am 28 November 2026
NEWS
എം.എഫ്. ഹുസൈൻ മ്യൂസിയത്തിൽ സംവാദ പരമ്പരയ്ക്ക് തുടക്കം; ഓർമ്മകൾ പങ്കുവെച്ച് ഉറ്റസുഹൃത്ത് റുഷ്ദ സിദ്ദിഖി
27/11/2026  10:12 AM IST
nila
എം.എഫ്. ഹുസൈൻ മ്യൂസിയത്തിൽ സംവാദ പരമ്പരയ്ക്ക് തുടക്കം; ഓർമ്മകൾ പങ്കുവെച്ച് ഉറ്റസുഹൃത്ത് റുഷ്ദ സിദ്ദിഖി

ദോഹ :കലാലോകത്ത് വിസ്മയങ്ങൾ തീർത്ത ഇതിഹാസ ചിത്രകാരൻ മഖ്ബൂൽ ഫിദ ഹുസൈന്റെ ജീവിതവും കലാപാരമ്പര്യവും പുനർവായിക്കാൻ വേദിയൊരുക്കി ഖത്തർ ഫൗണ്ടേഷൻ. എജ്യുക്കേഷൻ സിറ്റിയിലെ 'സ്ലേറ്റ് ആൻഡ് പെൻ: ദി മഖ്ബൂൽ ഫിദ ഹുസൈൻ മ്യൂസിയ'ത്തിലാണ് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെകാണാപ്പുറങ്ങളും സർഗ്ഗസപര്യയും അടയാളപ്പെടുത്തുന്ന പൊതുസംവാദ പരമ്പരയ്ക്ക് തുടക്കമിട്ടത്.
​'മൈ സ്റ്റോറീസ് വിത്ത് മഖ്ബൂൽ ഫിദ ഹുസൈൻ' എന്ന് പേരിട്ട ആദ്യ സെഷനിൽ, അദ്ദേഹവുമായി മൂന്നര പതിറ്റാണ്ടിലേറെ നീണ്ട ആത്മബന്ധം പുലർത്തിയ ഉറ്റസുഹൃത്ത് റുഷ്ദ സിദ്ദിഖിഓർമ്മകളുടെ ചെപ്പ് തുറന്നു. വരകളോടും കുതിരകളോടും സിനിമയോടും ഹുസൈനുണ്ടായിരുന്ന അടങ്ങാത്ത പ്രണയവും, അദ്ദേഹത്തിന്റെ തനതായ ചിത്രരചനാ ശൈലിയും സംവാദത്തിൽ ഇതൾവിരിഞ്ഞു.
​ജീവിതയാത്രയിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ, ജീവിതദർശനം, ലോകപ്രശസ്തമായ നഗ്നപാദ സഞ്ചാരത്തിന് പിന്നിലെ നിലപാടുകൾ എന്നിവ റുഷ്ദ സദസ്സുമായി പങ്കുവെച്ചു. അദ്ദേഹത്തിന്റെ കലാജീവിതത്തിലെ നാഴികക്കല്ലുകൾ രേഖപ്പെടുത്തിയ അപൂർവ്വ ചിത്രങ്ങളും കലാസൃഷ്ടികളും വേദിയിൽ പ്രദർശിപ്പിച്ചു.
​അതുല്യ കലാകാരന്റെ സൃഷ്ടികളെല്ലാം ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ ആസ്വാദകർക്ക് മുന്നിലെത്തിക്കുന്ന മ്യൂസിയം യാഥാർത്ഥ്യമായതിൽ റുഷ്ദ സിദ്ദിഖി സന്തോഷം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പേരിലൊരു കലാസ്മാരകം ഉയരണമെന്നത് വർഷങ്ങളായുള്ള സ്വപ്നമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
​ഇന്ത്യൻ ആധുനിക ചിത്രകലയുടെ കുലപതികളിലൊരാളായ എം.എഫ്. ഹുസൈന്റെ സർഗ്ഗപാരമ്പര്യത്തിലേക്കും കലാസൃഷ്ടികളിലേക്കും മിഴിതുറക്കുന്ന 'സ്ലേറ്റ് ആൻഡ് പെൻ' മ്യൂസിയം 2025 നവംബറിലാണ് പൊതുജനങ്ങൾക്കായിതുറന്നുകൊടുത്തത്.

27/11/2026  10:17 AM IST

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img